പാനൂരിൽ വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
പാനൂർ: പാലത്തായി എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. എലാങ്കോട് കൊല്ലം കണ്ടി അനീഷിനെയാണ് വീട്ടു കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ അനീഷിനെ വീട്ടിനു പുറത്ത് കാണാത്തതിനാൽ ബന്ധു തിരച്ചിൽ നടത്തി. തുടർന്ന് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം പുറത്തെടുത്തത്. പോസ്റ്റ് മോർട്ടം നടപടികൾക്കായി മൃതദേഹം തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
40 വയസായിരുന്നു. അവിവാഹിതനാണ്. പരേതരായ ഗോപാലൻ്റെയും നാണിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രമോദ് , പവിത്രൻ, സുജ , പരേതനായ അനിൽ.