കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. മണമല്‍ അമ്പ്രമോളി താഴെ താമസിക്കും സത്യന്‍ എന്നാളുടെ മകന്‍ സനൂഷ് (38) ആണ് കാണാതായത്. ജോലി സംബന്ധമായി 27-03-2025 തിയ്യതി ആന്ധ്രാ പ്രദേശ് ഓങ്കോള്‍ എന്ന സ്ഥലത്ത് സുഹൃത്തിനൊപ്പം പോയതായിരുന്നു.

തിരിച്ച് അന്ന് രാത്രി തന്നെ നാട്ടിലേയ്ക്ക് വരുകയാണെന്നും വിവേക് എക്‌സ്പ്രസ്സ് ട്രെയിനില്‍ ആണ് വരാന്‍ പോകുന്നെ എന്നും ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ഇയാള്‍ നാട്ടില്‍ എത്തിയിട്ടെല്ലന്നും യാതൊരുവിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലും, സി.ആര്‍.പി.എഫിനും പരാതി നല്‍കിയിട്ടുണ്ട്.

ഇയാളെക്കുറിച്ച് കണ്ടു കിട്ടുന്നവര്‍ താഴെ കൊടുത്ത നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അപേഷിക്കുന്നു. 7560984624, 7025457898, 9061619088.