വില്യാപ്പള്ളി സ്വദേശിയും എഴുത്തുകാരിയുമായ ആർ.ജീവനിക്ക് എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്ക്
വടകര: വില്യാപ്പള്ളി സ്വദേശി എം.എ മലയാളം പരീക്ഷയിൽ ഒന്നാം റാങ്കു നേടി. കണ്ണൂർ സർവകലാശാല എം.എ. മലയാളം പരീക്ഷയിലാണ് യുവക വയിത്രിയും എഴുത്തുകാരിയുമായ ആർ.ജീവനി ഒന്നാംറാങ്ക് നേടിയത്. 93.1 ശതമാനം മാർക്കോടെയാണ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് വിദ്യാർഥിയായ ജീവനി ഒന്നാമതെത്തിയത്. വില്യാപ്പള്ളിയിലെ നടേമ്മൽ എ.ടി.കെ. രമേശന്റെയും ജഷിദയുടെയും മകളാണ്.
മുടിക്കുത്തി, സൂചിയും നൂലും, പൂവി ന്റെ കാര്യങ്ങൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടത്തനാട്ട് മാധവിയമ്മ സ്മാരക അവാർഡ്, മുറുവശ്ശേരി അവാർഡ്, എൻ.എൻ.കക്കാട് സ്മാരക പുരസ്ക്കാരം, മാതൃഭൂമി കെ.വി.അനൂപ് സ്മാരക പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. നേരത്തെ ബി.എ. മലയാളം പരീക്ഷയിലും ജീവനി ഒന്നാം റാങ്ക് നേടിയിരുന്നു.