സി.പി.എംന് വേണ്ടി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി വാർഡ് വിഭജനം നടത്തുന്നു; യു.ഡി.എഫ്- ആർ.എം.പി.ഐ പ്രവർത്തകർ വടകര നഗരസഭ ഓഫീസ് ഉപരോദിച്ചു


വടകര: സി.പി.എം ന് വേണ്ടി അശാസ്ത്രീയമായ വാർഡ് വിഭജനവും അതിർത്തി നിർണ്ണയവും നടത്തിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് – ആർ.എം.പി.ഐ നേതൃത്വത്തിൽ വടകര നഗരസഭ ഓഫീസ് ഉപരോധിച്ചു. സിപിഎമ്മിന്റെ തീട്ടൂരം അനുസരിച്ച് വാർഡ് വിഭജന മാനദണ്ഡങ്ങൾക്കും കേരള മുനിസിപ്പാലിറ്റി ആക്ടിനും വിരുദ്ധമായാണ് വിഭജനം നടത്തിയതെന്ന് യുഡിഎഫ് ആർഎംപിഐ പ്രവർത്തകർ ആരോപിച്ചു.

സതീഷൻ കുരിയാടി, എം.പി.അബ്ദുൽ കരീം, പി.എസ് രജ്ഞിത്ത് കുമാർ, എം.ഫൈസൽ, പുറന്തോടത്ത് സുകുമാരൻ, ഇ.കെ.പ്രദീപൻ, കെ.ശരണ്യ, സോഷിമ, വടകര നഗരസഭ കൗൺസിലർമാരായ വി.കെ.അസീസ് മാസ്റ്റർ, പി.വി.ഹാഷിം, പി.കെ.സി. അഫ്സൽ, എ.പ്രേമകുമാരി, പി റൈഹാനത്ത്, പി.രജനി, അജിത ചീരാംവീട്ടിൽ, കെ.പി ഷാഹിമ, കെ.കെ.ഫാസിദ, ടി.റജീന, പിടി സത്യഭാമ, പി.ഫൌസിയ, സി.കെ.ശ്രീജിന എന്നിവർ പങ്കെടുത്തു.

Summary: Wrecking norms and dividing wards for CPM; UDF-RMPI activists besieged Vadakara Municipal Office