ലോക ഫിസിയോതെറാപ്പി ദിനം ആചരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്, താലൂക്ക് ആശുപത്രി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലോക ഫിസിയോതെറാപ്പി ദിനത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ, ഡോക്ടർ റൂബി എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. വാർഡ് മെമ്പർ വിനോദ് തിരുവോത്ത്, ഫിസിയോതെറാപ്പിസ്റ്റ് സന്ധ്യ, ഹെഡ്നഴ്സ് ജിനി മോൾ എന്നിവർ സംസാരിച്ചു.

Description: World Physiotherapy Day was observed