നല്ലൊരു നാളേക്കായി പരിസ്ഥിതിയെ സംരക്ഷിക്കാം; കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു


മേപ്പയ്യൂർ: കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ (ഇൻ-ചാർജ്) കെ.പ്രവീൺ അധ്യക്ഷനായി.

എസ്.ആർ.ജി കൺവീനർ കെ.രതീഷ്, മനു മോൻ മഠത്തിൽ എന്നിവർ സംസാരിച്ചു. കൺവീനർ ആൻസി വി സ്വാഗതം പറഞ്ഞു.

അകാലത്തിൽ വിട പറഞ്ഞ സ്കൂൾ മാനേജർ കണ്ടോത്ത് അസൈനാറിന്റെ സ്മരണക്കായി ഭാസ്കരൻ കൊഴുക്കല്ലൂർ ക്യാമ്പസിൽ ഓർമ്മമരം നട്ടു.

വൃക്ഷത്തൈ നടൽ, പോസ്റ്റർ നിർമ്മാണം, പ്രസംഗമത്സരം, ക്വിസ് മത്സരം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

ചിത്രം: കീഴ്പ്പയ്യൂർ എ.യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ ഭാസ്കരൻ കൊഴുക്കല്ലൂർ ഓർമ്മമരം നടുന്നു.