‘സൈക്കിൾ യാത്ര ശീലമാക്കൂ, ആരോഗ്യത്തെയും പ്രകൃതിയെയും സംരക്ഷിക്കൂ’; നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി സ്കൂളിൽ ലോക സൈക്കിൾ ദിനാചരണം


മേപ്പയ്യൂർ: നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ യാത്ര ശീലമാക്കി ആരോഗ്യം നിലനിർത്തുക, പരിസ്ഥിതിയെ കാർബൺ മലീനീകരണത്തിൽ നിന്നും വിമുക്തമാക്കുക എന്നീ സന്ദേശങ്ങളുയർത്തിയാണ് സൈക്കിൾ ദിനം ആചരിച്ചത്.

ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. പ്രധാനാധ്യാപകൻ പി.ജി.രാജീവ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

സൈക്കിൾ യാത്ര പരിസ്ഥിതിയുടെ നന്മയ്ക്ക് എന്ന വിഷയത്തെ കുറിച്ച് കെ.എം.എ.അസീസ് സംസാരിച്ചു. എം.അർജുൻ, പി.എം.ജുബിത തുടങ്ങിയ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള സൈക്കിൾ പരിശിലനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.