മൂരാട് നല്ലാടത്ത് ക്ഷേത്രവളപ്പിൽ പൂവസന്തം തീർത്ത് യുവ കർഷകർ; ചെണ്ടുമല്ലി പൂ വിളവെടുപ്പ് ആഘോഷമാക്കി ന്യൂ വികാസ് കലാസമിതി പ്രവർത്തകർ


വടകര: മൂരാട് നല്ലാടത്ത് ക്ഷേത്ര മുറ്റത്ത് പൂ വസന്തം തീർത്ത് യുവ കർഷകർ. ന്യൂ വികാസ് കലാസമിതിയുടെ പ്രവർത്തകരാണ് ക്ഷേത്ര വളപ്പിൽ ചെണ്ടുമല്ലി കൃഷിയിറക്കിയത്. ചെണ്ട് മല്ലി പൂവിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം വടകര നഗരസഭ 34ാം വാർഡ് കൗൺസിലർ പി.രജനി നിർവഹിച്ചു. കലാസമിതി പ്രസിഡണ്ട് വരീഷ്.പി അധ്യക്ഷത
വഹിച്ചു.

നല്ലാടത്ത് ക്ഷേത്രത്തിൻ്റെ ഒരേക്കർ സ്ഥലത്തായിരുന്നു പൂകൃഷിയിറക്കിയത്. വടകര നഗരസഭയും കൃഷിഭവനും
ചേർന്ന് ആവിഷ്ക്കരിച്ച ചെണ്ടുമല്ലി കൃഷി പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത തൈകൾ വാങ്ങിയായിരുന്നു കൃഷി ആരംഭിച്ചത്.

ഏകദേശം രണ്ടര മാസത്തെ മഴയും പ്രതികൂല കാലാവസ്ഥയും കൃഷിയെ ഭാധിച്ചതായി ക്ലബ് ഭാരവാഹികൾ പറഞ്ഞു. നിരനിരയായി മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് ക്ഷേത്രത്തിൽ എത്തുന്നവർക്കും നയനമനോഹര കാഴ്ചയായിരുന്നു.

ന്യൂ സികാസ് ക്ലബ് സെക്രട്ടറി സജേഷ്.കെ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ക്ഷേത്രം പ്രസിഡൻ്റ് ശശി തെക്കേ മഞ്ഞോളി, സെക്രട്ടറി ദാസൻ.എം.വി, ന്യൂ വികാസ് മെമ്പർമാരായ ധനീഷ്, സവിജ്, സരിൽ രാഗ് എന്നിവർ സംസാരിച്ചു. പൂക്കൾ ഓണ വിപണിയിൽ വിൽപ്പന നടത്താനാണ് ഇവരുടെ തീരുമാനം.

Summary: Young farmers finishing flowers in the temple premises in Murad Nalladat; Workers of New Vikas Kala Samiti celebrated Chendumalli flower harvest