പുലര്‍ച്ചെ മൂന്ന് മണിമുതല്‍ പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റ് ഉപരോധിച്ച് തൊഴിലാളികള്‍; കൂലിവര്‍ധനവ് ആവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ തോട്ടംതൊഴിലാളികളുടെ പണിമുടക്ക്


പേരാമ്പ്ര: കേരളത്തിലെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധനവ് ആവശ്യപെട്ടു കൊണ്ട് സി.ഐ.ടി.യു നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി തോട്ടം തൊഴിലാളികള്‍ പണിമുടക്കി. പേരാമ്പ്ര പ്ലാന്റേഷനില്‍ നടന്ന പണിമുടക്ക് സമരം പുലര്‍ച്ചെ മൂന്ന് മണിക്ക് എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു കൊണ്ട് ആരംഭിച്ചു. തൊഴിലാളികളുടെ ശക്തമായി സമരത്തെ തുടര്‍ന്ന് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുവാന്‍ മാനേജ്‌മെന്റിന് സാധിച്ചില്ല.

സമരം സി.ഐ.ടി.യു തോട്ടം തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. കെ.ടി.സതീഷ്, പി.ജെ.റെജി, കെ.ഷിബു, സി.അശോകന്‍, എം.കെ.രാജീവന്‍, എം.പി.പ്രദീപന്‍ എന്നിവര്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.