സ്ത്രീ നിയമം സമൂഹം; സെമിനാർ സംഘടിപ്പിച്ച് ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വടകര യൂണിറ്റ് കമ്മിറ്റി


വടകര: നിയമം സമൂഹം എന്ന വിഷയത്തിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വടകര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി ഉദ്ഘാടനംചെയ്തു. വടകര യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. കെ ഷാജീവ് അധ്യക്ഷത വഹിച്ചു.

നിലവിലെ നിയമത്തിലുള്ള നേട്ടങ്ങളും കോട്ടങ്ങളും വനിതാ കമ്മീഷൻ അധ്യക്ഷയുമായി അഭിഭാഷകർ ചർച്ചകൾ നടത്തി . വടകര യൂണിറ്റ് സെക്രട്ടറി അഡ്വ. സിജിത്ത് എം , യൂണിയൻ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യൻ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇ സ്മിത , ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ. രാഹുലൻ വി പി, അഡ്വ. മൃദുല. പി എം തുടങ്ങിയവർ സംസാരിച്ചു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ അഭിഭാഷകരുടെ മക്കളെ പരിപാടിയിൽ അനുമോദിച്ചു .