രണ്ട് മക്കള്‍ക്കൊപ്പം യുവതിയെ കാണാതായിട്ട് നാലുദിവസം; അന്വേഷണം ഊര്‍ജിതമാക്കി നാദാപുരം പൊലീസ്


നാദാപുരം: ഭര്‍തൃമതിയായ യുവതിയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി. നാദാപുരം പുളിക്കൂലിലെ പുതിയാറക്കല്‍ റഹീന (33) മക്കളായ മുഹമ്മദ് സിദാന്‍ (8), ഖദീജത്തുല്‍ അസ്ഫിയ (5) എന്നിവരെയാണ് കാണാതായത്.

ഞായറാഴ്ച ഉച്ചക്കുശേഷം പുളിക്കൂലിലെ വീട്ടില്‍ നിന്നും മക്കളെയും കൂട്ടി യുവതി വീടുവിടുകയായിരുന്നു. മൂത്ത കുട്ടിയെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതി ആര്‍ക്കൊപ്പമാണ് പോയതെന്ന കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. എന്നാല്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് അറിയിച്ചു.