പയ്യോളിയില്‍ യുവതി ട്രെയിന്‍ തട്ടി മരിച്ചു; പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍
പയ്യോളി: ട്രെയിന്‍ തട്ടി യുവതി മരിച്ചു. പയ്യോളിയില്‍ വ്യാഴാഴ്ച വൈകീട്ട് 3:40 ഓടെയാണ് അപകടമുണ്ടായത്. റെയില്‍വേ സ്റ്റേഷനും ഒന്നാം ഗെയിറ്റിനും ഇടയിലാണ് അപകടമുണ്ടായത്.
പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. രാജധാനി എക്‌സ്പ്രസ് കടന്ന് പോയ ശേഷമാണ് ചിന്നിച്ചിതറിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Related Read: കൊയിലാണ്ടി കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക