കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം; മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു, ഊടുവഴിയിൽ വിറക് പുര ഇടിഞ്ഞ് വീണു


പേരാമ്പ്ര: ശക്തമായ കാറ്റിലും മഴയിലും പേരാമ്പ്ര മരുതേരിയിൽ വ്യാപക നാശം.രുതേരി കൊട്ടപ്പുറത്ത് മരങ്ങൾ വീണ് വീട്ടുമതിലുകൾ തകർന്നു. ചെറുവലത്ത് മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തെങ്ങ്, തേക്ക് എന്നിവയാണ് പൊട്ടി വീണത്. ഇന്ന് രാവിലെയാണ് സംഭവം.

ഇലക്ട്രിക്ക് ലൈനിന് മുകളിലേക്കാണ് മരങ്ങൾ പൊട്ടി വീണത്. തുടർന്ന് പ്രദേശത്തെ വൈദ്യുത വിതരണം നിലച്ചു. ഇതുവഴിയുള്ള ​ഗതാ​ഗതവും തടസപ്പെട്ടു. സമീപത്തെ വീട്ടുമതിലും തകർന്നിട്ടുണ്ട്. പേരാമ്പ്രയിൽ നിന്ന് അ​ഗ്നിരക്ഷ സേനാ യൂണിറ്റെത്തിയാണ് മരങ്ങൾ മുറിച്ച് നീക്കിയത്.

ഊടുവഴി കൊല്ലിയിലെ വിറകുപുര ഇടിഞ്ഞ് വീണു. കൊല്ലിയിൽ കുമാരന്റെ വീട്ടിലെ വിറകുപുരയാണ് തകർന്നത്. രാവിലെയായിരുന്നു സംഭവം. മരുതേരി കരുവഞ്ചേരി കോളനിയിൽ മരം വീണ് ഇലക്ട്രിക് ലൈനും തകർന്നിട്ടുണ്ട്. പ്രദേശത്തെ വൈദ്യുത വിതരണം തടസപ്പെട്ടു.