ഡ്രൈവർ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ ലോറി മോഷ്ടിച്ച് കടന്നു, അമിത വേഗതയിൽ പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; കൊയിലാണ്ടി സ്വദേശിയായ ലോറി മോഷ്ടാവ് പിടിയിൽ
ഇടുക്കി: ചായ കുടിക്കാനായി ഡ്രൈവർ നിർത്തിയിട്ട ലോറി മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ അപകടത്തിൽ പെട്ട് കൊയിലാണ്ടി സ്വദേശിയായ യുവാവ് പിടിയിൽ. കൊയിലാണ്ടി സ്വദേശിയായ നിമേഷ് വിജയൻ (42) ആണ് പിടിയിലായത്. കുട്ടിക്കാനത്തായിരുന്നു സംഭവം.
ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയത്തായിരുന്നു നിർത്തിയിട്ടിരുന്ന ലോറിയുമായി മോഷ്ടാവ് കടന്നത്. അമിതവേഗത്തില്‍ ഓടിച്ചു പോകുന്നതിനിടെ ഇറക്കമിറങ്ങിയ ലോറി കൊടുംവളവില്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സമീപത്ത് പൊന്തക്കാട്ടില്‍ ഒളിച്ചുനിന്ന മോഷ്ടാവിനെ സ്ഥലത്തെത്തിയ പോലീസ് പിടികൂടുകയായിരുന്നു.
തമിഴ്നാട്ടിലെ തേനിയില്‍നിന്നു ചോളത്തട്ടയുമായി തിരുവല്ലയ്ക്ക് പോയ ലോറിയാണ് മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കുട്ടിക്കാനത്ത് എത്തിയപ്പോള്‍ ഡ്രൈവർ, ലോറിയുടെ എൻജിൻ ഓഫാക്കാതെ ഹാൻഡ് ബ്രേക്ക് ഇട്ടാണ് ചായകുടിക്കാൻ പോയത്. ലോറിയുമായി മോഷ്ടാവ് കടന്നതറിഞ് സംഭവ സ്ഥലത്തുണ്ടായിരുന്ന നെടുങ്കണ്ടം സ്റ്റേഷനിലെ അനീഷ്, അക്ഷയ് എന്നീ പോലീസ് ഉദ്യോഗസ്ഥർ ലോറിയെ പിന്തുടർന്നു.
അമിതവേഗത്തില്‍ പോയ ലോറി കൊടുംവളവില്‍ മറിഞ്ഞുകിടക്കുന്നത് കണ്ട പോലീസുകാർ. സമീപത്ത് പൊന്തക്കാട്ടില്‍ ഒളിച്ചുനിന്ന മോഷ്ടാവിനെ പിടികൂടി പീരുമേട് പോലീസിന് കൈമാറി. പീരുമേട് കോടതി പ്രതിയെ റിമാൻഡുചെയ്തു.
Summary: When the driver came down to drink tea, the lorry stole past and the speeding lorry lost control and overturned; A lorry thief from Koilandi arrested