അങ്ങ് അറേബ്യയിൽ ബഹറൈൻ ടീം ഗൾഫ് കപ്പിൽ മുത്തമിട്ടപ്പോൾ ഇങ്ങ് വടകരയിലും ആഹ്ലാദം; ബഹറൈൻ ടീമിനൊപ്പം നിറസാനിധ്യമായി ചെമ്മരത്തൂർ സ്വദേശി


വടകര: കുവൈത്തിൽ നടന്ന ഗൾഫ് കപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ
ജെതാക്കളായ ബഹറിൻ ഫുട്ബോൾ ടീമിന്റെ വിജയത്തിൽ ബഹറിൻ ജനത മുഴുവൻ ആഘോഷ തിമിർപ്പിലാണ്. ഈ വിജയത്തിൽ വടകരക്കാർക്കും അഭിമാനിക്കാവുന്ന സാനിധ്യമായി ഒരു ചെമ്മരത്തൂർ സ്വദേശിയുണ്ട്.

ബഹറിൻ ഫുട്ബോൾ ടീമിൻ്റെ ഓഫീഷ്യൽ ടീമിൽ അംഗമായ ചെമ്മരത്തൂരിലെ നെല്ലിക്കൂടത്തിൽ ഗിരിജൻ. കഴിഞ്ഞ 20 വർഷത്തിലധികമായി ബഹറിൻ ഫുട്ബാൾ അസോസിയേഷന്റെ കിറ്റ് മാനേജർ ആയി സേവനം അനുഷ്ഠിക്കുകയാണ് ഗിരിജൻ. ടീമിന്റെ എല്ലാ യാത്രകളെയും അനുഗമിക്കുകയും അവർക്ക് വേണ്ട
നിർദേശങ്ങൾ നൽകുകയും ചെയ്യുന്ന ഗിരിജന് ടീമംഗങ്ങളുമായും നല്ല ബന്ധമാണ്. ടീമിന്റെ വിജയാഘോഷത്തിലും ടീമിനൊപ്പം പങ്കെടുക്കാൻ ഗിരിജനും ഉണ്ടായിരുന്നു.

26-ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനലിൽ 2-1-ന് എന്ന നിലയിലാണ് ഒമാനെ തകര്‍ത്ത് ബഹറൈന്‍ കപ്പില്‍ മുത്തമിട്ടത്. ഇത് രണ്ടാം തവണയാണ് ബഹ്‌റൈന്‍ അറേബ്യന്‍ ഗള്‍ഫ് കപ്പ് നേടുന്നത്. രണ്ടാം പകുതിയിലാണ് ബഹ്‌റൈന്‍ തങ്ങളുടെ കരുത്ത് പുറത്തെടുത്ത് പോരാടിയത്. ബഹ്‌റൈന്റ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലാണ്. ആദ്യ പകുതിയില്‍ ഒമാന്‍ ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു. വിജയശേഷം വന്‍ ആഹ്ലാദപ്രകടനമാണ് ബഹ്‌റൈന്‍ ടീം ഗ്രൗണ്ടില്‍ നടത്തിയത്. പരമ്പരാഗത ഗാനത്തോട് നൃത്തം വച്ച് ആരാധകരെ ആവേശത്തിലാക്കി.

Summary: When the Bahrain team won the Gulf Cup in Arabia, there was joy in the North too; The native of Chemmarathur was absent with the Bahrain team