‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ എല്‍.ഡി.എഫ് പ്രതിഷേധം ശക്തം, വടകരയിലും നാദാപുരത്തും മാർച്ചും, ധർണ്ണയും


വടകര: കേന്ദ്രസർക്കാർ കേരളത്തോട്‌ കാണിക്കുന്ന അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനും എതിരെ ‘കേരളം എന്താ ഇന്ത്യയിൽ അല്ലേ’ എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫിന്റെ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും, ധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ മുൻ എം.എൽ.എ എ.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.

സി.പി.എം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് സ്വാഗതം പറഞ്ഞു. എൽ.ജെ.ഡി നേതാവ് മനയത്ത് ചന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ഭാസ്കരൻ മാസ്റ്റർ, പ്രസാദ് വിലങ്ങില്‍, ടി.എന്‍.കെ ശശീന്ദ്രന്‍ മാസ്റ്റന്‍, പി സത്യചന്ദ്രന്‍, സി.കെ കരീം, റഫീഖ് അഴിയൂര്‍ മറ്റു ജനപ്രതിനിധികൾ എന്നിവർ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. എന്‍.എം ബിജു നന്ദി പറഞ്ഞു.

കുറ്റ്യാടി മണ്ഡലം തിരുവള്ളൂർ പോസ്റ്റ് ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച മാർച്ചും ധർണയും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

നാദാപുരത്ത്‌ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക്‌ സംഘടിപ്പിച്ച മാർച്ച്‌ സി.പി.ഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയും ബാലുശേരിയിൽ കൂട്ടാലിട പോസ്റ്റ്‌ ഓഫീസിലേക്ക്‌ സംഘടിപ്പിച്ച മാർച്ച്‌ എൻസിപി സംസ്ഥാന വർക്കിങ്‌ പ്രസിഡന്റ് പി.എം സുരേഷ് ബാബുവും ഉദ്‌ഘാടനം ചെയ്തു.

Description: 'What is Kerala in India, isn't it'; LDF marches and dharnas in Vadakara and Nadapuram