‘മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നുപോകുന്നത്’; വടകരയിൽ ഐ.വി ബാബു അനുസ്മരണം സംഘടിപ്പിച്ചു


വടകര: മാധ്യമ പ്രവർത്തകനും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഐ.വി ബാബു അനുസ്മരണത്തിൻ്റെ ഭാഗമായി ‘ഇന്ത്യൻ ഫാസിസത്തിന് പ്രായ പൂർത്തിയായോ’ എന്ന പ്രമേയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. പി.സി രാജേഷ് അധ്യക്ഷത വഹിച്ചു.

ഭരണഘടനയെ നോക്കുകുത്തിയാക്കി ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് കെ.എൻ.എ ഖാദർ പറഞ്ഞു. മതം രാഷ്ട്രീയത്തെ വിഴുങ്ങുന്ന കാലമാണ് കടന്നു പോകുന്നത്. രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പ്രധാനമന്ത്രി നടത്തുകയും പാർലമെന്റ് മന്ദിരം സന്യാസിമാർ ഉദ്ഘാടനം ചെയ്യുകയും ചെയ്യുന്ന കാലം തന്നെയാണ് ഫാസിസത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.കെ രമ എം.എൽ.എ ഐ.പി.ബാബു അനുസ്മരണ പ്രഭാഷണം നടത്തി. പ്രമോദ് പുഴങ്കര, ബിജിത്ത് ലാൽ എന്നിവർ സംസാരിച്ചു.

Summary: ‘We are passing through a time when religion is swallowing up politics’; I.V. Babu memorial organized in Vadakara