വയനാടിന് കൈത്താങ്ങായി വീണ്ടും വടകര; സിഐടിയു ഇന്നലെ അയച്ചത് ഒരു ലോറിയിലധികം വരുന്ന അവശ്യവസ്തുക്കള്‍


വടകര: ഉരുല്‍പൊട്ടലില്‍ ദുരിമനുഭവിക്കുന്ന വയനാടിന് വടകരയുടെ കൈത്താങ്ങ്. സിഐടിയു വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലാ കമ്മിറ്റികള്‍ മുഖേന സ്വരൂപിച്ച ഒരു ലോറിയിലധികം വരുന്ന അവശ്യ വസ്തുക്കള്‍ ഇന്നലെ രാവിലെയോടെ വയനാട്ടിലേക്ക് അയച്ചു.

വടകര പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്‌കരന്‍ നിര്‍വ്വഹിച്ചു. അരി, കുടിവെള്ളം, പച്ചക്കറികളും പഴങ്ങളും, ഭക്ഷണം കഴിക്കാന്‍ ആവശ്യമായ പ്ലേറ്റുകള്‍, കിടക്കാന്‍ ആവശ്യമായ പായകള്‍, വസ്ത്രങ്ങള്‍ എന്നിവയാണ് കൊടുത്തയച്ചത്.

സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പിസി സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് വി.കെ വിനു, ഏരിയാ പ്രസിഡന്റ് വേണു കക്കട്ടില്‍, എന്‍ സുരേഷ്, കെ.ടി പ്രേമന്‍ എ.കെ ബാലന്‍, കെ.കെ രമേശന്‍, പി.കെ അശോകന്‍, സി.കെ സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.