വടകര പുത്തൂരിലെ വെള്ളക്കെട്ട്; പ്രദേശത്തെ തോട് വീതികൂട്ടി പരിഹാരം കാണാൻ തീരുമാനം, ജനകീയ കമ്മിറ്റി രൂപീകരിച്ചു
വടകര : പുത്തൂർ പ്രദേശത്ത് മഴക്കാലത്ത് വെള്ളക്കെട്ട്ന് പരിഹാരം കാണുന്നതിനായി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഇക്കഴിഞ്ഞ മഴയിലും നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇത് ജനങ്ങളിൽ കൂടുതൽ ഭീതി പടർത്തി.
പ്രദേശത്തെ തോട് വീതി കൂട്ടിയാൽ വെള്ളക്കെട്ടിന് ഒരു പരിധിവരെ ശാശ്വത പരിഹാരം ആകുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. നിലവിലുള്ള തോട് വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ചു.
അഭിനന്ദ് കെ അധ്യക്ഷനായി. കെ പ്രമോദ്, കണ്ടിയിൽ മനോജൻ ഒതയോത്ത് അബ്ബാസ് എന്നിവർ സംസാരിച്ചു.