വടകരക്കാർക്ക് വാട്ടർ അതോറിറ്റിയുടെ ഇരുട്ടടി; പൈപ്പ് ലൈൻ വഴി വിതരണം ചെയ്യുന്നത് ഉപ്പ് കലർന്ന കുടിവെള്ളം


വടകര: വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ വഴി വടകര മേഖലയിൽ വിതരണം ചെയ്യുന്നത് ഉപ്പു കലർന്ന കുടിവെള്ളമാണെന്ന് ആരോപണം. രണ്ട് ദിവസത്തിലേറെയായി ഉപ്പ് കലർന്നതും രുചി വ്യത്യാസവുമുള്ള വെള്ളമാണ് ഉപഭോക്താക്കൾ ലഭിക്കുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് യുഡിഎഫ് മുനിസിപ്പൽ കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു.

വടകരയിലെ ജനങ്ങൾക്ക് എല്ലാ വർഷവും ഫെബ്രുവരി മാസം മുതൽ കുടിവെള്ളം ലഭിക്കുന്നതിന് നേരിടുന്ന പ്രശ്നത്തിന് വാട്ടർ അതോറിറ്റിയും ഇറിഗേഷൻ വകുപ്പും ശാശ്വത പരിഹാരം കാണണമെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. പരിഹാരമായില്ലെങ്കിൽ വാട്ടർ അതോറിറ്റി ഇറിഗേഷൻ വിഭാഗം ഓഫീസുകൾക്ക് മുന്നിൽ യുഡിഫ് ജനപ്രതിനധികൾ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും വ്യക്തമാക്കി. യുഡിഎഫ് കൗൺസിൽ പാർട്ടി യോഗത്തിൽ വികെ അസീസ്, എ പ്രേമകുമാരി, പിവി ഹാഷിം, പി രജനി എന്നിവർ സംസാരിച്ചു.