മാലിന്യമുക്ത നവകേരളത്തിനായി കിടിലന്‍ ഐഡിയകളുണ്ടോ ? എങ്കില്‍ റീല്‍സ് ചെയ്യൂ, മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം


മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഏപ്രിൽ മാസത്തിൽ തദ്ദേശഭരണവകുപ്പിനുവേണ്ടി ശുചിത്വമിഷന്റെ ഏകോപനത്തിൽ വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ‘വൃത്തി – 2025’ അന്താരാഷ്ട്ര കോൺക്ലേവിന്റെയും ഭാഗമായി ‘റീൽസ്’ മത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലുള്ള ഒരു മിനിട്ടോ അതിൽ കുറവോ ദൈർഘ്യമുള്ള വീഡിയോകളാണ് വേണ്ടത്. മികച്ച വീഡിയോയ്ക്ക് ഒരു ലക്ഷം രൂപ സമ്മാനം നൽകും.

ഇതിനായി നിർദേശിക്കുന്ന ആറു വിഷയങ്ങളിൽ നിന്ന് ഒരു വിഷയം തിരഞ്ഞെടുക്കുകയോ/നൽകിയിരിക്കുന്ന വിഷയങ്ങൾ സമന്വയിപ്പിച്ചോ വീഡിയോ ചെയ്യണം. ക്യാമറയോ മൊബൈൽ ഫോണോ ഉപയോഗിക്കാം. സ്വന്തം ആശയം ആയിരിക്കണം. 9:16 അനുപാതത്തിൽ MP4 അല്ലെങ്കിൽ AVI ഫോർമാറ്റിലാവണ് റീലുകൾ നൽകേണ്ടത്. റീൽസുകളിൽ കുറ്റകരമോ, അപകീർത്തികരമോ, വെറുപ്പുളവാക്കുന്നതോ ആയ ഉള്ളടക്കം ഉണ്ടാകരുത്. ശുചിത്വം, ശാസ്ത്രീയമായ മാലിന്യസംസ്‌കരണം, തുടങ്ങിയ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതായിരിക്കണം ഉള്ളടക്കം.

vruthireels2025@gmail.com മെയിൽ ഐഡിയിലേക്ക് മാർച്ച് 24 നകം അയയ്ക്കണം. പങ്കെടുക്കുന്നയാളുടെ മുഴുവൻ പേര്, പൂർണ വിലാസം, ഫോൺ നമ്പർ, സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ (ഫേസ് ബുക്, ഇൻസ്റ്റാഗ്രാം) ലിങ്കുകൾ എന്നിവ സഹിതമാണ് വീഡിയോ അയയ്‌ക്കേണ്ടത്. ഒരു മത്സരാർത്ഥിയിൽ നിന്ന് ഒരു വീഡിയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: www.suchitwamission.org, www.vruthi.in.

Description: Waste-free New Kerala - Reels competition organized