കൂട്ടുകാരുമൊത്ത് നീന്തി കുളിക്കാനെത്തിയ നിങ്ങളിൽ ഒരാൾ ഇല്ലാതെ മടങ്ങേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചിട്ടുണ്ടോ?; ലോകനാർകാവ് ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡും സുരക്ഷ സംവിധാനവുമായി ലിബർട്ടി ക്ലബ്


വടകര: ലോകനാർകാവ് വലിയ ചിറ പരിസരത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചും, സുരക്ഷ സംവിധാനമൊരുക്കിയും ലിബർട്ടി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്. ഇതിനകം പതിനാല് പേരുടെ ജീവൻ ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ചല്ലിവയൽ സ്വദേശിയായ വിദ്യാർത്ഥി നീന്തുന്നതിനിടയിൽ മുങ്ങി മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ലോകനാർകാവ് ലിബർട്ടി ക്ലബ്ബ് അത്യാവശ്യ മുന്നറിയിപ്പുമായി ബോർഡ് സ്ഥാപിച്ചത്.

ഒപ്പം സുരക്ഷയതായി ട്യുബ് ഉൾപ്പടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
‘കൂട്ടുകാരുമൊത്ത് ചിരിച്ചും കളിച്ചും നീന്തി കുളിക്കാനെത്തിയ നിങ്ങൾ നിങ്ങളിൽ ഒരാൾ ഇല്ലാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയെ പറ്റി ചിന്തിച്ചു നോക്കൂ….. സഹിക്കാൻ പറ്റുമോ?’ എന്ന ചോദ്യത്തോടെ തുടങ്ങുന്ന മുന്നറിയിപ്പ് ബോർഡിൽ പ്രധാന നിർദ്ദേശങ്ങളുമുണ്ട്. മഴക്കാലമായതോടെ നിരവധി പേരാണ് കുളിക്കാനും നീന്തൽ പരിശീലനത്തിനു മെല്ലാമായി ദിവസവും ചിറയിൽ എത്തുന്നത്.