മഴക്കാലപൂര്‍വ ശുചീകരണം; ചെറുവണ്ണൂര്‍ പഞ്ചായത്ത് ഏഴാം വര്‍ഡില്‍ ‘വാര്‍ഡ് എ ഡേ’പരിപാടി സംഘടിപ്പിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഏഴാംവാര്‍ഡായ ആയോല്‍പ്പാടിയില്‍ ‘നമുക്കൊരുങ്ങാം 2023’ മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനം നടത്തി. ‘വാര്‍ഡ് എ ഡേ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍.കെ രാജു എന്നിവര്‍ ക്ലാസെടുത്തു. കൃഷ്ണവേണി സംസാരിച്ചു.

ജെ.എച്ച്.ഐമാരായ നവീണ്‍ ലിനോയ്, അബ്ദുല്‍ ഹമീദ്, ജെ.പി.എച്ച്.എന്‍മാരായ ശൈലജ, ഷൈനി, ഐശ്വര്യ, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.