ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വോളിബോള്‍ ടൂര്‍ണ്ണമെന്റ്; വാശിയേറിയ മത്സരത്തില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാര്‍


പേരാമ്പ്ര: ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ആവള മാനവ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ നൊച്ചാട് നോര്‍ത്ത് മേഖല ചാമ്പ്യന്‍മാരായി ആവള മേഖല റണ്ണേഴ്സ് അപ്പായി.

വോളിബോള്‍ മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.എം ജിജേഷ് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.എം രഘുനാഥ്, ജില്ലാ കമ്മിറ്റി അംഗം സി.കെ രൂപേഷ് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ആര്‍ ബിനില്‍ രാജ്, പി.എം കുഞ്ഞിക്കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു.

മേഖലാ സെക്രട്ടറി എം.എം അതുല്‍ദാസ് സ്വാഗതവും പ്രസിഡന്റ് അരുണ്‍ ലാല്‍ നന്ദിയും പറഞ്ഞു. വിജയികള്‍ക്കുള്ള ട്രോഫി ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി വിതരണം ചെയ്തു.