വിഷു സ്‌പെഷ്യല്‍ ഡ്രൈവ്; പേരാമ്പ്രയില്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച എട്ട് കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ സ്‌കൂട്ടറില്‍ കടത്താന്‍ ശ്രമിച്ച എട്ട് കുപ്പി വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. ചങ്ങരോത്ത് കിളച്ചപറമ്പില്‍ അരവിന്ദനാണ് പിടിയിലായത്. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ സബീറലിയും പാര്‍ട്ടിയും ചേര്‍ന്ന് വിഷുവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ പേരാമ്പ്ര ടൗണില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ.എം ഷാജി, ടി നൈജീഷ്, കെ.കെ വിജീനീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.