ആ സമ്മാനം അയല്‍ക്കാര്‍ക്ക്! വിഷു ബമ്പര്‍ ലോട്ടറിയുടെ പത്ത് കോടി രൂപ സമ്മാനം നേടി കന്യാകുമാരി സ്വദേശികള്‍
തിരുവനന്തപുരം: കേരള സംസ്ഥാന വിഷു ബമ്പര്‍ ലോട്ടറി വിജയിയെ തിരിച്ചറിഞ്ഞു. തമിഴ്‌നാടിലെ കന്യാകുമാരി സ്വദേശികള്‍ക്കാണ് ഒന്നാം സമ്മാനമായ പത്ത് കോടി രൂപയ്ക്ക് അര്‍ഹരായത്. ഡോ. പ്രദീപ്, ബന്ധു എന്‍.രമേശ് എന്നിവര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഈ മാസം 15 ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു തങ്ങള്‍ ലോട്ടറിയെടുത്തത് എന്ന് ഇരുവരും പറയുന്നു. സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് ഇവര്‍ അറിഞ്ഞത്.
തമിഴ്‌നാട് ആരോഗ്യവകുപ്പിലെ ഡോക്ടറാണ് രഡോ. പ്രദീപ്. കുടുംബത്തിലെ ഒരു മരണവും ആരോഗ്യപ്രശ്‌നങ്ങളുമാണ് ടിക്കറ്റുമായി എത്താന്‍ വൈകിയതെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും ഒരുമിച്ചാണ് ലോട്ടറി ടിക്കറ്റ് എടുക്കാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരുവരുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിരിക്കുന്നത്. നികുതി കുറച്ച് ആറ് കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് സമ്മാനമായി ലഭിക്കുക.
കഴിഞ്ഞ ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ HB 727990 എന്ന നമ്പറിനാണ് പത്തു കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്. തിരുവനന്തപുരത്തെ കൈരളി ഏജന്‍സിയുതേതായിരുന്നു ടിക്കറ്റ്.