രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം; സത്ഭാവനദിനമായി ആചരിച്ച്‌ വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി


വില്ല്യാപ്പള്ളി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എണ്‍പതാം ജന്മദിനം സത്ഭാവനദിനമായി വില്ല്യാപ്പള്ളി ബ്ലോക്ക്, മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധിസദനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുഷ്പാര്‍ച്ചനയും ദേശീയോദ്ഗ്രഥന പ്രതിഞ്ജയും നടത്തി.

വില്ല്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട് സി.പി ബിജുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.സി.ഷീബ പ്രതിജ്ഞ ചൊല്ലി. ടി.ഭാസ്കരൻ, വി.ചന്ദ്രൻ, പൊന്നാറത്ത് മുരളി, എൻ.ശങ്കരൻ, രമേശ് നൊച്ചാട്ട്, ഷാജിമന്തരത്തൂർ, എം.പി.വിദ്യാധരൻ, അനൂപ് വില്ല്യാപ്പള്ളി, വി.മുരളീധരൻ, ബാബു പാറേമ്മൽ, കക്കാട്ട് ചന്ദ്രൻ, രാജീവൻ കോളോറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Description: villyapally congress on the occasion of rajiv gandhis 80th birthday.