പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എന്‍ വിജയന്‍ അന്തരിച്ചു


പുറമേരി: പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുനിങ്ങാട് സ്വദേശി സി.എന്‍.വിജയന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു.

ഹൃദ്രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുതുവടത്തൂര്‍ യുപി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്.