വടകരയിൽ ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും; സെറ്ററുകളും ഹിറ്ററുകളുമായി 32 ടീമുകൾ
വടകര: കോഴിക്കോട് ജില്ല വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജില്ലാ മിനി വോളിബോള്‍ ചാമ്ബ്യൻഷിപ്പ് വടകര ഐ.പി.എം അക്കാദമിയില്‍ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചാമ്ബ്യൻഷിപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കുന്നത്.
വോളിബോൾ ചാമ്പ്യൻഷിപ്പ് വടകര ഡി.വൈ.എസ്.പി ആർ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബോള്‍ ടെക്നിക്കല്‍ കമ്മിറ്റി ചെയർമാൻ വി വിദ്യാസാഗറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വി.കെ പ്രേമൻ സ്വാഗതവും പ്രദോഷ് വി.കെ നന്ദിയും പറഞ്ഞു.
ഐ.പി.എം അക്കാദമി ചെയർമാൻ കെ നരേന്ദ്രൻ മുഖ്യാതിഥിയായി. ചടങ്ങില്‍ കെ.വി ദാമോദരൻ, അച്ചുമാസ്റ്റർ, പ്രദീപൻ വട്ടോളി, പ്രേമൻ സായി, കോച്ച് കുഞ്ഞിരാമൻ വടകര, ഷൈജു വളയം, പ്രേംനാഥ് എന്നിവർ പങ്കെടുത്തു. സംസ്ഥാന ചാമ്ബ്യൻഷിപ്പിനുള്ള കോഴിക്കോട് ജില്ലാ ടീമിനെ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ചാമ്ബ്യൻഷിപ്പില്‍ നിന്ന് തെരഞ്ഞെടുക്കും.
Summary: Vibrant start to District Mini Volleyball Championship in Vadakara; 32 teams with setters and hitters