ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്തെ വെള്ളക്കെട്ട്; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റി


പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനിൽ കരുവാണ്ടി അധ്യക്ഷത വഹിച്ചു. പി ജനാർദ്ദനൻ,അനിൽകരുവാണ്ടി,കെ എം പ്രമോദ് കുമാർ,വേണു വെണ്ണാടി, എം സിന്ധ്യ എന്നിവരാണ് ഒന്നാം ദിവസം നിരാഹാരമനുഷ്ഠിക്കുന്നത്.

ജില്ലാ കമ്മിറ്റി അംഗം ഡി ദീപ, ഏരിയ കമ്മിറ്റി അംഗം പി ജനാർദ്ദനൻ, വി വി ചന്ദ്രൻ, കെ എം പ്രമോദ് കുമാർ, പുതുക്കുടി ഹമീദ്, രമ്യനാഥൻ, പ്രനില സത്യൻ, ഷീബ പുൽപ്പാണ്ടി എന്നിവർ സംസാരിച്ചു.