യുദ്ധവിരുദ്ധ സന്ദേശറാലിയും സംഗമവുമായി വെള്ളിയൂര്‍ എ.യു.പി സ്‌കൂള്‍


പേരാമ്പ്ര: എ.യു.പി സ്‌കൂള്‍ യുദ്ധവിരുദ്ധ റാലി നടത്തി. സാമൂഹ്യ ശാസ്ത്ര ക്ലബ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി യുദ്ധവിരുദ്ധ സന്ദേശ റാലിയും സംഗമവും നടത്തി. സ്‌കൂള്‍ പരിസരത്തു നിന്നും റാലി ഗ്രാമപ്പഞ്ചായത്ത് അംഗം കെ.മധു കൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

യുദ്ധവിരുദ്ധ സംഗമം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍, ഷിജി കൊട്ടാറക്കല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട്, എം.വി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം കെ.അമ്പിളി, ലതിക രാജേഷ്, വി.ടി.ബാലന്‍, എന്നിവര്‍ പ്രസംഗിച്ചു.

ഹെഡ്മിസ്ട്രസ് എസ്.എസ് അനിത സ്വാഗതവും കെ.വി.കെ.ഷാഹിന നന്ദിയും പറഞ്ഞു. സി.കെ.ശശി, പി.പി.മുഹമ്മദ് അലി, ടി.കെ.സനിത വി.പി.ഗിരിജ എന്നിവര്‍ നേതൃത്വം നല്‍കി.