യാത്രാസൗകര്യത്തിനായി നവീകരണം; വേളം പള്ളിയത്ത് തൊടുവെക്കണ്ടി – കേളോത്ത് പൊയില്‍ റോഡ് പ്രവൃത്തിക്ക് തുടക്കമായി
വേളം: വേളം ഗ്രാമപഞ്ചായത്ത് 12 -ാം വാര്‍ഡിലെ തൊടുവെക്കണ്ടിമുക്ക് കേളൊത്ത് പൊയില്‍ റോഡ് പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഫ്‌ലഡ് റിലീഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പത്തു ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു അധ്യക്ഷത വഹിച്ചു. ടി.വി മനോജന്‍, കെ.കെ നാരയണന്‍ നമ്പ്യാര്‍, കാളങ്കി മുഹമ്മദ്, എ.കെ.നാണു നമ്പ്യാര്‍, കെ.സത്യന്‍, കെ.രാഘവന്‍, മാണിക്കോത്ത് നാരയണന്‍, എ.കെ. ചിന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ മനോജന്‍, ബീന കോട്ടേമ്മല്‍, ബാലമണി തായന തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുമ മലയില്‍ സ്വാഗതം പറഞ്ഞു.