രുചികരമായ എണ്ണക്കടികളാല്‍ നാടിന്റെ വൈകുന്നേരങ്ങളെ സ്വാദിഷ്ഠമാക്കിയ ചന്ദ്രേട്ടന്റെ വിയോഗം വിശ്വസിക്കാനാകാതെ പള്ളിയത്തുകാര്‍; മൃതദേഹം നാളെ രാവിലെ സംസ്‌കരിക്കും


പള്ളിയത്ത്: കോട്ടേമ്മല്‍ താഴെ ചന്ദ്രന്‍റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിലാണ് പള്ളിയത്തുകാർ. ഇന്ന് വെെകീട്ടാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെടുന്നത്. തട്ടുകടയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചായയും എണ്ണപ്പലഹാരങ്ങളുമാണ് ചന്ദ്രന്റെ തട്ടുകടയിലെത്തുന്നവരെ കാത്തിരിക്കുന്നത്. പഴംപൊരിയും കായപ്പവുമെല്ലാം ഉണ്ടെങ്കിലും ഉഴുന്നുവടയ്ക്കാണ് ആവശ്യക്കാരേറെയും. കടയിൽ നേരിട്ടെത്തിയും പാർസലായും ഉഴുന്നുവടയ്ക്കായി നിരവധി പേരാണ് എത്താണ്. ഇന്നും പതിവുപോലെ വന്നതായിരുന്നു ചന്ദ്രൻ. എന്നാൽ ഭക്ഷണപ്രിയരുടെ ഇഷ്ടവിഭവം തയ്യാറാക്കുന്നതിനിടയിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു.

കഴിഞ്ഞ രണ്ട് വർഷത്തോളമായി പള്ളിയത്ത് അദ്ദേഹം തട്ടുകട നടത്തുന്നു. ഭാര്യ സുജാതയാണ് കടയിൽ കൂട്ടായി ഒപ്പമുള്ളത്. കുശലാന്വേഷണത്തിനും ചൂടു പലഹാരങ്ങൾ നൽകാനും ഇനി പള്ളിയത്തുകാർക്കരികിലേക്ക് ചന്ദ്രനില്ല. സംസ്‌കാരം നാളെ രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. hattu

Summary: