ചെറുവണ്ണൂരിലെ പഴയകാല സി.പി.ഐ. പ്രവര്‍ത്തകനും മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ വെങ്ങിലാട്ടു മീത്തല്‍ ശങ്കരന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: ചെറുവണ്ണൂരിലെ പഴയകാല സി.പി.ഐ. പ്രവര്‍ത്തകനും മുന്‍ലോക്കല്‍ കമ്മിറ്റി അംഗവുമായ വെങ്ങിലാട്ടു മീത്തല്‍ ശങ്കരന്‍ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ജാനകി. മക്കള്‍: പ്രദീപ് മുദ്ര (അധ്യാപകന്‍, വി.ഇ.എം.യു പി സ്‌കൂള്‍ മേപ്പയ്യൂര്‍), സജീവന്‍ (റൈഡര്‍ ഫൂട് കെയര്‍), റീന, ശ്രീജ.

മരുമക്കള്‍: ജനിപ്രദീപ്, സ്വപ്ന സി.കെ(കണ്ണോത്ത് യുപി സ്‌കൂള്‍ കീഴരിയൂര്‍), പ്രമോദ് (നടുവത്തൂര്‍ ) ബാലകൃഷ്ണന്‍ (വടകര).

സഹോദരങ്ങള്‍: പരേതയായ മാണിക്യം, കല്യാണി, നാരായണി, ജാനു, കാര്‍ത്ത്യായനി, പറമ്പത്ത് നാരായണന്‍.