ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു


കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു. തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ഏലിക്കുട്ടി കല്ലാനോട് ഇടക്കരോട്ട് കുടുംബാംഗം. മക്കള്‍: അപ്പച്ചന്‍, ലിസിക്കുട്ടി, ജയിംസ്, പരേതനായ ജോയി.

മരുമക്കള്‍: എല്‍സി മുളങ്ങാശ്ശേരി (ചെമ്പനോട), ലിസി മാളിയേക്കല്‍ (തോട്ടുമുക്കം), ജോസ് അഞ്ചാനിയ്ക്കല്‍ (കൂവപ്പാെയില്‍), രാജി വെള്ളപ്ലാക്കല്‍ (വേനപ്പാറ).

സംസ്‌കാരം ഇന്ന് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.