ലഹരി മയക്കുമരുന്ന് വ്യാപനത്തിനെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയർന്നുവരണം; ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്ത് വടകര താലൂക്ക് വികസന സമിതി
വടകര: മയക്ക്മരുന്ന് – ലഹരി മാഫിയക്കെതിരെ വിപുലമായ ജനകീയ പ്രതിരോധം ഉയർന്ന് വരണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. താലൂക്കിലെ മൂന്ന് അസംബ്ലി മണ്ഡലാടിസ്ഥാനത്തിലും എം.എൽ.എമാരുടെ സാന്നിധ്യത്തിൽ യോഗം ചേരണമെന്നും ആവശ്യമുയർന്നു. തുടർന്ന് പഞ്ചായത്ത് മുൻസിപ്പൽ അടിസ്ഥാനത്തിലും വാർഡ് അടിസ്ഥാനത്തിൽ വിപുലമായ പങ്കാളിത്തത്തോടെ ജനകീയയോഗങ്ങൾ ചേർന്ന് ജാഗ്രതാ സമിതികൾ രൂപീകരിക്കണം.
പ്രവർത്തനങ്ങൾക്ക് എക്സൈസ് വകുപ്പ് മുൻകൈ എടുക്കണമെന്നും യോഗത്തിൽ ആവിശ്യമുയർന്നു. വനവുമായി അതിർത്തി പങ്കിടുന്ന താലൂക്കിലെ 8 ഓളം വില്ലേജുകളിൽ വന്യജീവി ആക്രമണത്തിന്റെ ഭീതിയിലാണ് ജനങ്ങൾ, ബന്ധപെട്ട ഭരണവകുപ്പുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ആവിശ്യപെട്ടു. കടുത്ത വരൾച്ചയിലേക്ക് പോകുന്ന പശ്ചാത്തലത്തിൽ പ്രവർത്തി ആരംഭിച്ച താലൂക്കിലെ ജല ജീവൻ മിഷൻ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ ജലവിഭവ വകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും താലുക്ക് വികസന സമിതി ആവിശ്യപെട്ടു.

മൂന്ന് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സമിതി അംഗം പി സുരേഷ് ബാബു ആണ് വിഷയം ഉന്നയിച്ചത്. പി.പി രാജൻ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, ടി.വി ബാലകൃഷ്ണൻ, ടി.വി ഗംഗാധരൻ, തഹസിൽദാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു. മുൻസിപ്പൽ കൗൺസിലർ സി.കെ കരീം അധ്യക്ഷത വഹിച്ചു.
Summary: A broad public resistance must emerge against the proliferation of intoxicating drugs; Vataka Taluk Development Committee by discussing people’s issues