യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മെയ് 20 മുതല്‍ പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി


കോഴിക്കോട്: സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി. മെയ് 20, 21, 22 തിയ്യതികളിലാണ് ഈ ട്രെയിനുകള്‍ റദ്ദാക്കിയത്. പരശുറാം എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

എട്ട് ട്രെയിനുകള്‍ പൂര്‍ണ്ണമായും എട്ട് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. തൃശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ, അങ്കമാലി സെക്ഷനുകള്‍ക്ക് ഇടയിലുമുള്ള എഞ്ചിനീയറിങ് ജോലികളാണ് ട്രെയിനുകള്‍ റദ്ദാക്കാന്‍ കാരണം.

പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍

  • മെയ് 21 – കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് (12202)
  • മെയ് 22 – ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201)
  • മെയ് 21 – നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ് (16650)
  • മെയ് 20 – മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് (16649)
  • മെയ് 22 – നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350)
  • മെയ് 21 – കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്സ്പ്രസ് (16349)
  • മെയ് 22 – മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344)
  • മെയ് 21 – തിരുവനന്തപുരം- മധുരൈ അമൃത എക്സ്പ്രസ് (16343)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

  • ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ്(16301) മേയ് 21-ന് ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
  • തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ്(16302) മേയ് 21-ന് എറണാകുളത്തിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കും.
  • എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്(12617) മേയ് 21-ന് എറണാകുളത്തിനും തൃശ്ശൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • പാലക്കാട്-എറണാകുളം മെമു(06797) മേയ് 21-ന് ചാലക്കുടിക്കും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • എറണാകുളം-പാലക്കാട് മെമു (06798) മേയ് 21-ന് എറണാകുളത്തിനും ചാലക്കുടിക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ്(16128) മേയ് 23 ന് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ്(16127) മേയ് 21-ന് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.
  • കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് (16306) മേയ് 22-ന് തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

സമയക്രമം മാറ്റിയ ട്രെയിനുകള്‍

  • മെയ് 21-ന് 06.45 മണിക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17229 തിരുവനന്തപുരം സെന്‍ട്രല്‍-ഹൈദരാബാദ് ശബരി എക്സ്പ്രസ് 5 മണിക്കൂര്‍ 15 മിനിറ്റ് വൈകി 12.00 മണിക്ക് പുറപ്പെടും.
  • മെയ് 21 ന് 09.15 മണിക്ക് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16346 തിരുവനന്തപുരം സെന്‍ട്രല്‍-ലോകമാന്യ തിലക് എക്സ്പ്രസ് 3 മണിക്കൂര്‍ വൈകി 12.15 മണിക്ക് പുറപ്പെടും.
  • മെയ് 21 ന് കൊച്ചുവേളിയില്‍ നിന്ന് 11.10 മണിക്ക് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 20909 കൊച്ചുവേളി-പോര്‍ബന്തര്‍ എക്സ്പ്രസ് ഒരു മണിക്കൂര്‍ 35 മിനിറ്റ് വൈകി 12.45 ന് പുറപ്പെടും.
  • മെയ് 21 ന് 2.50 ന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടേണ്ട 16307 ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് 40 മിനിറ്റ് വൈകി 3.30-ന് പുറപ്പെടും.
  • മെയ് 22 ന് 2.25 ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16348 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് 4 മണിക്കൂര്‍ 15 മിനിറ്റ് വൈകി 6,40 ന് പുറപ്പെടും.
  • മെയ് 22-ന് 7.30-ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 16603 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് 2 മണിക്കൂര്‍ 15 മിനിറ്റ് വൈകി 7.45 ന് പുറപ്പെടും.
  • മെയ് 21 ന് ടാറ്റാനഗറില്‍ നിന്ന് 05.15 ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 18189 ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് 3 മണിക്കൂര്‍ 30 മിനിറ്റ് വൈകി 8.45 ന് പുറപ്പെടും.