വടകര മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു


വടകര: മേപ്പയിൽ വണ്ണാറത്ത് രാമദാസൻ മാസ്റ്റർ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പുറമേരി കെ.ആർ.എച്ച്.എസ് സ്കൂൾ റിട്ടയേർഡ് അധ്യാപകനാണ്. പരേതനായ കുഞ്ഞിരാമകുറുപ്പിൻ്റെയും കമലാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: ശ്രീലത (റിട്ടയേഡ് സെക്രട്ടറി, കൂത്താളി സഹകരണ ബേങ്ക്).
മകൻ: കൃഷ്ണപ്രസാദ്.
സഹോദരങ്ങൾ: വത്സല, മുരളീധരൻ, പരേതനായ ഗിരീഷ് ബാബു (പയ്യോളി അങ്ങാടി), ദേവദാസ്. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Summary: Vannarath Ramadasan Master Passed away at Vatakara Meppayil