വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു


നാദാപുരം: വാണിമേൽ മരകീഴണ്ടൽ സീനത്ത് അന്തരിച്ചു. മുപ്പത്തിയൊമ്പത് വയസായിരുന്നു. കുഴഞ്ഞുവീണതിനെ തുടർന്ന് രണ്ട് ദിവസമായി കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

കേരള പത്രപ്രവർത്തക അസ്സോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡൻ്റും നാദാപുരം ചന്ദ്രിക ദിനപ്പത്രം റിപ്പോർട്ടറുമായ എം.കെ. അഷറഫിൻ്റെ ഭാര്യയാണ് സീനത്ത്.

മക്കൾ :സനീഹാ തസ്‌നീം, നദ, അഫ്താജ് അമൽ
മരുമകൻ :മുഹമ്മദ് (കല്ലിക്കണ്ടി)