എക്സൈസ് ഇൻസ്പെക്ടറായിരുന്ന കല്ലോട് വലിയപറമ്പില്‍ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: കല്ലോട് വലിയപറമ്പില്‍ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടറായിരുന്നു.

പരേതരായ ഇ.എന്‍.കുഞ്ഞിക്കേളു നായരുടെയും ജാനകിയമ്മയുടെയും മകനാണ്.

ഭാര്യ: കൂറ്റാരി ഗൗരി അമ്മ (വടകര).

മക്കള്‍: ജോഷിത്ത് (ബിസിനസ്), ജിഷ.

മരുമക്കള്‍: ഷീബ (അധ്യാപിക, പേരാമ്പ്ര ഹൈ സ്‌കൂള്‍), പ്രദീപ് യു.പി (ബേപ്പൂര്‍).

സഹോദരങ്ങള്‍: ഇന്ദിര അമ്മ, സൗമിനി അമ്മ, ശശിധരന്‍ നായര്‍ (മുന്‍ കേരള ഗ്രാമീണ ബാങ്ക് ജീവനക്കാരന്‍), പരേതരായ ബാലകൃഷ്ണന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, രാഘവന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍, രുഗ്മിണി അമ്മ.

സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴരയ്ക്ക് നടക്കും.