കോണ്‍ഗ്രസ് നേതാവ് വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു


നടുവണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

അനുസ്മരണ പരിപാടി വാര്‍ഡ് മെമ്പര്‍ ഇ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, അബ്ദുള്ളക്കുട്ടി, ചന്ദ്രന്‍ കുറ്റിയുള്ളതില്‍, സത്യന്‍ പാറക്കാംമ്പത്ത്, ബാബുലാല്‍ ലാല്‍സ്, സുരേന്ദ്രന്‍ നെറമ്പോല്‍ എന്നിവര്‍ സംസാരിച്ചു.