നടുവണ്ണൂരിന്റെ മണ്ണിൽ അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സംസാരിച്ച് വക്രഗണിതം; നാടകത്തെ ഇരുകൈകളാലും വരവേറ്റ് പ്രേക്ഷകർ


നടുവണ്ണൂർ: അന്ധവിശ്വാസത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയും സംസാരിക്കുന്ന വക്രഗണിതം എന്ന നാടകം ജനശ്രദ്ധ നേടുന്നു. അന്ധവിശ്വാസം പരത്തുന്ന വ്യാജ സിദ്ധന്റെ വളർച്ചയും തകർച്ചയുമാണ് വക്രഗണിതത്തിന്റെ പ്രമേയം.

നവാഗത എഴുത്തുകാരൻ ശ്രീജേഷ് കാവിൽ രചന നിർവ്വഹിച്ച വക്രഗണിതം നവാഗത സംവിധായകനായ അഖിൽ തിരുവോടാണ് സംവിധാനം ചെയ്തിരിക്കുന്നത്. കോട്ടൂർ ഫെസ്റ്റിൽ വകഗണിതത്തെ സ്വീകരിച്ച നിറഞ്ഞ സദസ്സ് നാടകത്തിന്റെ ജനശ്രദ്ധ എടുത്തു കാണിക്കുന്നു. കൂടാതെ നാടകത്തിലെ പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തവും ഏറെ ശ്രദ്ധേയമാണ്.

മാനുഷിക മൂല്യങ്ങൾ തകർത്തെറിയുന്ന വർത്തമാനകാല പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ കലയെ ഉപയോഗപ്പെടുത്തുക
എന്ന തിരിച്ചറിവിനെ തുടർന്നാണ് നടുവണ്ണൂർ അച്യുതൻ സ്മാരക കലാസമിതി 47-ാം വർഷത്തിൽ വക്രഗണിതം എന്ന നാടകം
അരങ്ങിലെത്തിക്കുന്നത്.