മാഷ് പഠിപ്പിക്കും മരണാനന്തരവും; വൈക്കിലശ്ശേരി യു.പി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ വി.മുരളീധരൻ മാസ്റ്റര്‍ക്ക് വിട നല്‍കി നാട്
വൈക്കിലശ്ശേരി: വൈക്കിലശ്ശേരി യു.പി സ്‌കൂള്‍ റിട്ട.അധ്യാപകന്‍ വി.മുരളീധരൻ മാസ്റ്ററുടെ അവസാന ആഗ്രഹം കുടുംബം സഫലമാക്കി. അദ്ദേഹത്തിന്റെ ഭൗതികശരീരം കോഴിക്കോട് മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി നല്‍കി. പ്രദേശത്തെ ശാസ്ത്ര സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന എം.ടി.കെ ഹൗസിൽ മുരളീധരൻ ഇന്നലെയാണ് മരിച്ചത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറി, മേഖലാ പ്രസിഡണ്ട്, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുരിക്കിലാട് യൂണിറ്റ് പ്രസിഡണ്ട്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ, അംഗനവാടി അധ്യാപക പരിശീലകൻ പ്രസിഡന്റ് എം.ദാസൻ സ്മാരക ഗ്രന്ഥാലയം- വൈക്കിലശ്ശേരി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
![](http://perambranews.com/wp-content/uploads/2023/01/per.gif)
മെഡിക്കൽ കോളേജ് അനാട്ടമി ഡെമോ ഹാളിൽ നടന്ന മൃതദേഹം ഏറ്റുവാങ്ങൽ ചടങ്ങിൽ അനാട്ടമി വിഭാഗം തലവൻ ഡോ: അപ്സര എം.പി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഭൗതികശരീരം ഏറ്റുവാങ്ങി. യുക്തിവാദി സംഘം സംസ്ഥാന പ്രവർത്തകൻ ഇരിങ്ങൽ കൃഷ്ണൻ മാസ്റ്റർ സംസാരിച്ചു.
ഭാര്യ: മഞ്ജുള.
മക്കള്‍: അരുണ്‍.വി (കേരള പോലീസ്, വടകര), അശ്വിന്‍.വി (അധ്യാപകന്‍ (നരിക്കുന്ന് യുപി, സ്‌കൂള്‍, എടച്ചേരി).
മരുമക്കള്‍: ആരതി (അധ്യാപിക, രാമകൃഷ്ണ ഹൈസ്‌കൂള്‍, ഒളവിലം), ലിന്‍സെ (കുരിക്കിലാട്)
സഹോദരന്‍: അനില്‍ കുമാര്‍ (സി.പി.ഐ.എം വൈക്കിലശ്ശേരി തെരു ബ്രാഞ്ച് അംഗം).
Description: Vaikilassery MT k house Muraleedharan Master passed away