‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’; കലക്ട്രേറ്റ് മാർച്ചിനും കഞ്ഞിവെപ്പ് സമരത്തിനും മുന്നോടിയായി പേരാമ്പ്രയില്‍ വാഹന ജാഥ നടത്തി എസ്.ടി.യു


പേരാമ്പ്ര: ‘കുതിക്കുന്ന വിലക്കയറ്റം കിതക്കുന്ന ജനത’ എന്ന മുദ്രാവാക്യമുയർത്തി എസ്.ടി.യു. ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന കലക്ട്രേറ്റ് മാർച്ചിൻ്റെയും കഞ്ഞിവെപ്പ് സമരത്തിൻ്റെയും പ്രചരണാര്‍ത്ഥം വാഹന ജാഥ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻറ് എസ്.പി.കുഞ്ഞമ്മദ് പാരാമ്പ്ര മാർക്കറ്റ് പരിസരത്ത് നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എം.കെ.സി.കുട്ട്യാലി അധ്യക്ഷനായ പരിപാടിയില്‍ വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് ജാഥാ ക്യാപ്റ്റന്‍ യു.പോക്കർ ഹാരാർപ്പണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറി സി.പി.എ.അസീസ്, ആർ.കെ മുനീർ, കെ.എം.കോയ, എൻ.കെ.സി.ബഷീർ, എ.ടി.അബ്ദു, എൻ..സുബൈർ, എം.പി.അബ്ദുമോൻ, അഡ്വ.മുസ്തഫ കുന്നുമ്മൽ, സി.പി.കുഞ്ഞമ്മദ്, പി.സി.മുഹമ്മദ് സിറാജ്, പി.കെ.റഹീം, അസീസ് കുന്നത്ത്, മൂസ കോത്തമ്പ്ര, മുജീബ് കോമത്ത്, ശിഹാബ് കന്നാട്ടി, കൂളിക്കണ്ടി കരീം, പി.ബുഷ്‌റ, സി.കെ.സി ഇബ്രാഹീം, ഷർമിന കോമത്ത്, ചന്ദ്രൻ കല്ലൂർ, എം.കെ.മജീദ്, പി.ബുഷ്റ, ഇബ്രാഹീം കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു.