വടകര വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷം; കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് മന്ത്രി സജി ചെറിയാൻ
വടകര: വെള്ളികുളങ്ങര എൽ.പി സ്കൂൾ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി
പണിത പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം സാംസ്കാരിക, ഫിഷറീസ്, യുവജനകാര്യ മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു.
കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ സാമൂഹിക പരിഷ്കരണ മുന്നേറ്റങ്ങളുടെ പരിണത ഫലമെന്നോണം ശക്തി പ്രാപിച്ച പൊതു വിദ്യാലയങ്ങൾ ഇന്ന് ലോകത്തെ ഏതൊരു വിദ്യാഭ്യാസ സംവിധാനത്തോടും കിടപിടിക്കുന്ന
മാതൃകയായി മാറിയതായി സജി ചെറിയാൻ പറഞ്ഞു. അത്യദ്ധ്വാനം ചെയ്ത് അന്നന്നത്തേക്കുള്ള വക കണ്ടെത്തിയിരുന്ന വലിയൊരു വിഭാഗം ജനങ്ങൾ അധിവസിച്ചിരുന്ന ഒരു പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമായി തൻ്റെയും കുടുംബത്തിൻ്റെയും സമ്പാദ്യം ചിലവഴിച്ച് ഒരു വിദ്യാലയം ആരംഭിച്ച സുമനസ്സിനെ മാന്ത്രി അഭിനന്ദിച്ചു.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.ഗിരിജ, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം എൻ.എം.വിമല, ചോമ്പാല എ.ഇ.ഓ
സപ്ന ജൂലിയറ്റ്, സ്കൂൾ ലീഡർ മുഹമ്മദ് നഹിയാൻ, ടി.പി.ബിനീഷ്, അതുൽ ആനന്ദ്, യു.അഷ്റഫ് മാസ്റ്റർ, വി.പി.രാഘവൻ, പി.പി.രാജൻ, പറമ്പത്ത് ബാബു , ടി.കെ.സിബി, ഷൗക്കത്തലി. സി.എച്ച്, കെ.ബാലകൃഷ്ണ കുറുപ്പ്, ബാബു പൂളക്കൂൽ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ചെയർമാൻ ജൗഹർ വെള്ളികുളങ്ങര സ്വാഗതവും ജനറൽ കൺവീനർ കെ.പി.ഉഷ നന്ദിയും പറഞ്ഞു.
സംഗീത വിരുന്ന്, മാജിക്ഷോ, കോൽക്കളി, നൃത്തനൃത്യങ്ങൾ, കുട്ടികളുടെ നാടകം എന്നിവ ഉൾപ്പെടുത്തി കലാസന്ധ്യയും അരങ്ങേറി. 2025 ഏപ്രിൽ വരെയാണ് വിവിധ പരിപാടികളോടെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
Summary: Vadakara Vellikulangara LP School Centenary Celebration; Minister Saji Cherian inaugurated the building