പോലീസിനെ കയ്യേറ്റം ചെയ്തു; കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ കേസെടുത്ത് വടകര പോലീസ്


വടകര: എം.ഡി.എം.എ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് കണ്ടാലറിയുന്ന മൂന്ന് പേർക്കെതിരെ വടകര പോലീസ് കേസെടുത്തു.
ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപെടുത്തിയത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. ഇന്നലയാണ് കേസിനാസ്‌പദമായ സംഭവം.

വടകരയിൽ എംഡിഎംഎയുമായി പിടിയിലായ വേളം പെരുവയൽ സ്വദേശി റാഷിദിനെ തിരുവള്ളൂർ റോഡിൽ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ ജീപ്പിൽ കയറ്റുന്നതിനിടെ റാഷിദിനെ ഒരു കൂട്ടം ചെറുപ്പക്കാർ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കാൻ ശ്രമിക്കുകയുമായിരുന്നു. മർദിക്കുന്നത് തടയാൻ ശ്രമിച്ച പോലീസുകാർക്കു നേരെയും കയ്യേറ്റമുണ്ടായിരുന്നു.

കണ്ടാലറിയാവുന്ന മൂന്നു പേർ ചേർന്ന് പോലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന വകുപ്പിലാണ് കേസ്.

Summary: Vadakara police have registered a case against three people who were identified by name for assaulting the police.