സാംസ്കാരിക ഘോഷയാത്ര, നാടൻപാട്ട്, കുട്ടികളുടെ നാടകം, നൃത്ത പരിപാടികൾ; വടകര പഴങ്കാവ് കൈരളി വായനശാലയുടെ നവതിയാഘോഷങ്ങൾക്ക് സമാപനം
വടകര: പഴങ്കാവ് കൈരളി വായനശാലയുടെ ഒരുവർഷം നീണ്ടുനിന്ന നവതിയാഘോഷ പരിപാടികൾ സമാപിച്ചു. പുളിഞ്ഞോളി സ്‌കൂളിൽ നടന്ന സാംസ്‌കാരിക സമ്മേളനം മനയത്ത് ചന്ദ്രൻ ഉദ്ഘാടനംചെയ്‌തു. എം.സി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു.
സിനിമാ, നാടക നടൻ മുഹമ്മദ് പേരാമ്പ്ര, കാനപ്പള്ളി ബാലകൃഷ്ണൻ, പി.പി. ബാലകൃഷ്‌ണൻ, കെ.നിഷ, എൻ.രാജൻ, പി.മിഥുൻ, പി.പി. മാധവൻ എന്നിവർ സംസാരിച്ചു. കലാ, കായിക മത്സര വിജയികൾക്കുള്ള മെമെന്റോ മുഹമ്മദ് പേരാമ്പ്ര നൽകി.
ഭരതൻ കുട്ടോത്തും സംഘവും അവതരിപ്പിച്ച നാടൻപാട്ട്, സുനിൽ ജി. വക്കം രചിച്ച് പ്രദീപ് മേമുണ്ട സംവിധാനംചെയ്‌ത കുട്ടികളുടെ നാടകം ‘ഹൃദയത്തിൻ്റെ വാതിൽ’, പ്രാദേശിക കലാകാരന്മാരുടെ നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി. സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി നേരത്ത ഭരണഘടനാ സംരക്ഷണസദസ്സ്, വനിതാ സാംസ്‌കാരിക കൂട്ടായ്‌മ, കേളു ഏട്ടൻ അനുസ്മരണം, ഉന്നതവിജയികൾക്ക് അനുമോദനം, നാടകക്കളരി, ഊർജസംരക്ഷണ സെമിനാർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Summary: cultural procession, folk song, children’s drama and dance programs; Vadakara Pazangkav Kairali Library’s Navathi celebrations conclude