മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ച് വടകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി


വടകര: വടകര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബം സംഗമം പുളിഞ്ഞോളി സ്കൂളിൽ വെച്ച് നടന്നു. പഴങ്കാവ് 4, 6 കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് നാലാം വാർഡ് കമ്മറ്റി പ്രസിഡന്റ്‌ റീന.കെ.വി ആധ്യഷത വഹിച്ചു. കാവിൽ പി.മാധവൻ മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെയും, സാംസ്‌കാരിക സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയായ കാവിൽ പി.മാധവനെയും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ആദരിച്ചു.

കോൺഗ്രസ് ആറാം വാർഡ് കമ്മറ്റി പ്രസിഡന്റ്‌ ജിതേഷ്.എം.എം സ്വാഗതം പറഞ്ഞു. ടി.വി.സുധീർ കുമാർ, വി.കെ.പ്രേമൻ, ടി.പി.ശ്രീലേഷ്, കെ.വി.രാജൻ, വേണുഗോപാൽ.എം, ദിവാകരൻ.കെ.വി, സദാനന്ദൻ.പി, വി.കെ.രാജൻ, അശോകൻ.കെ, പ്രദീപൻ.എം.ആർ, സത്യനാഥൻ.എൻ, എന്നിവർ സംസാരിച്ചു.

Summary: Vadakara Mandal Congress Committee organized the Mahatma Gandhi family meeting