വയനാടിനായുള്ള സഹായം നിലയ്ക്കുന്നില്ല; ദുരന്ത ബാധിതർക്കായി വടകര ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സ്വരൂപിച്ച തുക കൈമാറി


വടകര: വടകര ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വയനാട് ദുരന്ത ബാധിതർക്ക് സഹായധനം കൈമാറി. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി ബി.ഇ.എം സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ചത് ഇരുപത്തി അഞ്ചായിരം രൂപയാണ്.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എൻ.എസ്.എസ് വളണ്ടിയേഴ്സ്, രക്ഷിതാക്കൾ, അധ്യാപകർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്രയും തുക നിശ്ചിത സമയത്തിനുള്ളിൽ സമാഹരിക്കാൻ കഴിഞ്ഞത്. സ്കൂൾ പ്രിൻസിപ്പൽ സജിത.കെ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ ശ്രീജിത്തിന് തുക കൈമാറി.

Summary: Help for Wayanad does not stop; Vadakara BEM School NSS unit handed over the amount collected to the disaster victims