വടകര എഞ്ചിനിയറിങ് കോളേജിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്; വിശദമായി അറിയാം


വടകര: മണിയൂരിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിങിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്.കംപ്യൂട്ടർ സയൻസ് വിഭാഗത്തിലാണ് അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യത: ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം.
നിയമന അഭിമുഖം ഫെബ്രുവരി 24-ന് രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ: 0496 2536125, 9745394730.